- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂര്‍ വിമാനതാവളത്തില്‍ ടേക്ക് ഓഫിനിടെ വിമാനത്തില്‍ പക്ഷിയിടിച്ചു; എയര്‍ ഇന്ത്യാ എക്‌സ്പ്രസ് തിരിച്ചിറക്കി
കണ്ണൂര്‍ : മട്ടന്നൂര്‍ മൂര്‍ഖന്‍ പറമ്പിലെ കണ്ണൂര്‍ വിമാനതാവള റണ്‍വേയില്‍ ടേക്കോഫിനിടെ വിമാനത്തില്‍ പക്ഷിയിടിച്ചു. തുടര്‍ന്ന് കണ്ണൂര്‍ - അബുദബി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കി. ഇന്ന് രാവിലെയാണ് സംഭവം. 6.36ന് ടേക്ക് ഓഫ് ചെയ്ത എയര്‍ഇന്ത്യ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് 45 മിനിറ്റിന് ശേഷം തിരികെ ഇറക്കുകയായിരുന്നു.
ഇതിനു ശേഷം തകരാറില്ലെന്ന് കണ്ടെത്തിയാല്‍ യാത്രപുനരാംഭിക്കുമെന്ന് വിമാനതാവള അധികൃതര്‍ അറിയിച്ചു. നേരത്തെയും റണ്‍വെയില്‍ നിന്നും ഉയരുകയും ലാന്‍ഡ് ചെയ്യുകയും ചെയ്യുന്ന വിമാനങ്ങള്‍ക്ക് പക്ഷികള്‍ തടസമുണ്ടാക്കിയിട്ടുണ്ട്.
Next Story