- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തായ്‌ലൻഡിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയ കുടുംബം; എയർപോർട്ടിൽ വന്നിറിങ്ങിയതും പന്തികേട്; ബാഗ് പരിശോധനയിൽ അതിഥി; കുഞ്ഞി കിളികളെ സേഫാക്കി കസ്റ്റംസ്
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി പക്ഷികളെ കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശികളായ മൂന്നംഗ കുടുംബം കസ്റ്റംസിൻ്റെ പിടിയിലായി. തായ്‌ലൻഡിൽ നിന്ന് എത്തിയ ഇവരുടെ ചെക്ക്-ഇൻ ബാഗേജിൽ നിന്നാണ് വംശനാശഭീഷണി നേരിടുന്ന 11 ജീവനുള്ള പക്ഷികളെ കണ്ടെത്തിയത്.
രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിലെ എക്സിറ്റ് പോയിൻ്റിൽ വെച്ചാണ് കസ്റ്റംസ് ഇവരെ തടഞ്ഞത്. നിയമപരമായ മാനദണ്ഡങ്ങൾ ലംഘിച്ചാണ് പക്ഷികളെ കൊണ്ടുവന്നത്. പിടികൂടിയ കുടുംബത്തെയും പക്ഷികളെയും തുടർനടപടികൾക്കായി വനംവകുപ്പിന് കൈമാറി. കച്ചവട ലക്ഷ്യങ്ങളുമായിട്ടാണോ കടത്ത് നടത്തിയതെന്നും അന്വേഷിക്കുന്നുണ്ട്. പക്ഷികളെ ഉടൻ തായ്‌ലൻഡിലേക്ക് തിരിച്ചയക്കും.
Next Story




