കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികർക്കെതിരെ വത്തിക്കാൻ പ്രതിനിധിയായി അതിരുപതയിലെ പ്രശ്നപരിഹാരത്തിന് എത്തിയ ആർച്ച് ബിഷപ് സിറിൽ വാസിൽ. നിങ്ങൾ മാർപാപ്പയേയും സഭയേയും അംഗീകരിക്കുന്നുണ്ടോ? ഏകീകൃത കുർബാന നടപ്പാക്കണമെന്ന് മാർപാപ്പ പല തവണ പറഞ്ഞിട്ടും നിങ്ങൾ അനുസരിക്കുന്നില്ല.

വസ്തുതകൾ വിശ്വാസികളിൽ മറച്ചുവയ്ക്കുകയാണ്. പ്രതിഷേധത്തിനു പിന്നിൽ ചിലരുടെ ലക്ഷ്യങ്ങളുണ്ടെന്നും ആർച്ച് ബിഷപ് സിറിൽ വാസിൽ വിമർശിച്ചു. സീറോ മലബാർ സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ കുർബാന മധ്യേയാണ് വൈദികർക്കെതിരെ രൂക്ഷ വിമർശനമുയർത്തിയത്.

ഇന്നലെ വിശ്വാസികളുടെ എതിർപ്പ് അവഗണിച്ച് സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ എത്തിയ ആർച്ച് ബിഷപ് സിറിൽ വാസിലിന് വലിയ പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു. വൻ പൊലീസ് സന്നാഹത്തിലായിരുന്നു അദ്ദേഹം ബസിലിക്കയിൽ എത്തിയത്.