കോഴിക്കോട്: ജനങ്ങളിലേക്കിറങ്ങി പ്രശ്നങ്ങൾ കേൾക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും കാട്ടുന്ന താൽപ്പര്യം അഭിനന്ദനാർഹമാണെന്ന് കോഴിക്കോട് രൂപതാ മെത്രാൻ വർഗീസ് ചക്കാലക്കൽ പറഞ്ഞു. ഇതിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിക്ക് നല്ല കൈയടി നൽകണം. മുഖ്യമന്ത്രിയെ പ്രത്യേകമായി അഭിനന്ദിക്കുയാണ് നവകേരള സദസ്സിന്റെ പ്രഭാതയോഗത്തിൽ ബിഷപ്പ് പറഞ്ഞു.

കൈയടി പോര, ഇനിയും ഉഷാറോടെ നന്നായി കൈയടിക്കണം. മുഖ്യമന്ത്രി അതർഹിക്കുന്നു. നേതൃത്വം എങ്ങനെയാകണമെന്നതിന്റെ പാഠമാണ് പ്രകടമാകുന്നത്. ജനങ്ങളോട് ബന്ധമുള്ള നേതാക്കളാണ് നമുക്കാവശ്യം. മുഖ്യമന്ത്രിയും മന്ത്രിമാരും അത്തരം നേതാക്കളാണ്. നവകേരള സദസ്സ് ചരിത്രസംഭവമാകും. ആരെന്തൊക്കെ പറഞ്ഞാലും ഇത് അതുല്യമായ സംഭവമാണ് കേരള റീജിയൺ ലത്തീൻ കത്തോലിക്കാ ബിഷപ്പ്സ് കൗൺസിൽ പ്രസിഡന്റ് കൂടിയായ ബിഷപ്പ് ചക്കാലക്കൽ പറഞ്ഞു.