കോട്ടയം: പാണംപടിയിൽ ആറ്റിൽ തുണി കഴുകുന്നതിനിടെ നീർനായയുടെ കടിയേറ്റ വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു. പാണംപടി കലയംകേരിൽ നിസാനി (53) ആണ് മരിച്ചത്. കടിയേറ്റ ഉടനെ തന്നെ ആശുപത്രിയിൽ ചികിത്സ തേടുകയും.

പിന്നാലെ വീട്ടിലെത്തിയ ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. ഇനി പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് ഡോക്ടർമാർ വ്യക്തമാക്കി.