- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയ്ക്ക് എതിരെയുള്ള 'ടാര്‍ഗറ്റഡ് അറ്റാക്ക്': അപലപനീയമെന്ന് ബിജെപി നേതാവ് ജെ ആര് പത്മകുമാര്‍
തിരുവനന്തപുരം: അഗോള അയ്യപ്പ സംഗമത്തില്‍ എന്‍ എസ് എസിന്റെ നിലപാടിന്റെ പേരില്‍ ആ സംഘടനയുടെ ജനറല്‍ സെക്രട്ടറിയ്ക്ക് എതിരെ നടക്കുന്ന വ്യക്തിഹത്യ എതിര്‍ക്കപ്പെടെണ്ടതാണെന്ന് ബിജെപി നേതാവ് ജെ അര്‍ പത്മകുമാര്‍. ഒരു സമുദായിക സംഘടനയെന്ന നിലയില്‍ സ്വതന്ത്രമായി തീരുമാനമെടുക്കുവാനുള്ള അവകാശം ആ സംഘടനയ്ക്കുണ്ടെന്നും ബിജെപി നേതാവ് പറഞ്ഞു.
ആ നിലപാടുകളെ അനുകൂലിയ്ക്കുകയോ എതിര്‍ക്കുകയോ ചെയ്യാം. അതിനുപകരം നേതക്കളെ വ്യക്തിഹത്യ നടത്തുന്നത് ശരിയല്ല. ഇതേ നിലപാട് സമാന സ്വാഭാവമുള്ള സമുദായ സംഘടനകള്‍ സ്വീകരിക്കുമ്പോള്‍ അവരുടെ നേതാക്കന്മാര്‍ക്കെതിരെ മൗനം പാലിക്കുകയും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയ്ക്ക് എതിരെ മാത്രം കുതിര കയറുന്നത് ദുരുദ്ദേശപരമാണ്. ശബരിമല സ്ത്രീ പ്രവേശന കാര്യമായാലും ഗണപതി മിത്ത് പ്രശ്‌നമായാലും എന്‍ എസ് എസ് എടുത്ത ശക്തമായ നിലപാട് ആചാര സംരക്ഷണ ശാക്തികരണത്തിന് ശക്തി പകര്‍ന്നിട്ടുണ്ട്. ഒരു സമുദായ സംഘടനയെന്ന നിലയില്‍ അവരെ അവരുടെ വഴിയെ വിടണമെന്നും പത്മകുമാര്‍ പറഞ്ഞു.