- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാദാപുരം: മാഹിയിൽനിന്ന് കടത്തുകയായിരുന്ന 32 കുപ്പി വിദേശ മദ്യവുമായി ബിജെപി പ്രവർത്തകനെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തു. തൂണേരി കളത്തറ പുതുശ്ശേരി വീട്ടിൽ ബിജേഷ് (41) ആണ് അറസ്റ്റിലായത്. ബുധൻ വൈകിട്ട് അഞ്ചിന് സംസ്ഥാനപാതയിൽ പേരോട് ടൗണിൽ ഓട്ടോ ഉൾപ്പെടെയാണ് പിടികൂടിയത്.
എസ്‌ഐമാരായ ജിയോ സദാനന്ദനും എസ് ശ്രീജിത്തും ഡിവൈഎസ്‌പി സ്‌ക്വാഡ് അംഗങ്ങളും ചേർന്നാണ് പിടികൂടിയത്. നാദാപുരം മേഖലയിൽ വിൽപ്പനക്കെത്തിച്ചതാണ് മദ്യമെന്ന് പൊലീസ് പറഞ്ഞു.
Next Story




