- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോൺ വിളിച്ചപ്പോൾ ഓഫ് മോഡ്; കാര്യം തിരക്കി കൂട്ടുകാർ റൂം പരിശോധിച്ചതും ദാരുണ കാഴ്ച; റിയാദിൽ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി
റിയാദ്: സൗദി അറേബ്യയുടെ തെക്കൻ പ്രവിശ്യയിലെ അബഹയിൽ താമസസ്ഥലത്ത് പ്രവാസി മലയാളി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മാവേലിക്കര താമരക്കുളം സ്വദേശി ഭാസ്ക്കരൻ നായർ സുരേഷ് കുമാർ (57) ആണ് മരിച്ചത്. നിലവിൽ മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്ന ഇദ്ദേഹത്തെ സുഹൃത്തുക്കളാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം സ്ഥാപനത്തിന്റെ മീറ്റിങ്ങിനോടനുബന്ധിച്ച് സഹപ്രവർത്തകർ ജിദ്ദയിലേക്ക് പോയതിന് ശേഷം സുരേഷ് കുമാറിന്റെ ഫോൺ പ്രവർത്തനരഹിതമായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ സുഹൃത്ത് താമസസ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു. ഈ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ പൂർത്തിയാക്കി. മൃതദേഹം അബഹ അസീർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 30 വർഷമായി സൗദിയിൽ പ്രവാസിയായിരുന്ന സുരേഷ് കുമാർ അഞ്ചു വർഷം മുൻപാണ് നാട്ടിൽ നിന്ന് അവസാനമായി എത്തിയത്. ഭാര്യ: സിന്ധു, മക്കൾ: അഖില, അഖിൽ.