- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെക്രട്ടേറിയറ്റിന് അകത്തും പുറത്തും ഉച്ചക്ക് ഉള്ളിൽ ബോംബ് വെക്കുമെന്ന് സന്ദേശം; പൊഴിയൂർ സ്വദേശി നിതിൻ പിടിയിൽ; മാനസിക പ്രശ്നങ്ങളെന്ന് നിഗമനം; ഫോൺവിളി എത്തിയത് ഡിജിപി ഓഫീസിലെ കൺട്രോൾ റൂമിൽ
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു നേരെ ബോംബ് ഭീഷണി സന്ദേശം അയച്ച വ്യക്തിയെ പിടികൂടി കേരളാ പൊലീസ്. ഇന്ന് രാവിലെ 11 മണിയോടെയാണ് പൊലീസ് ആസ്ഥാനത്തെ് കൺട്രോൾ റൂമിലേക്ക് സന്ദേശമെത്തിയത്ത്.
സംഭവത്തിന്റെ ആദ്യ മിനുറ്റുകളിൽ തന്നെ സന്ദേശം വന്നത് പൊഴിയൂരിൽ നിന്നാണ് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ സൈബർ പൊലീസിന്റെ സഹായത്തോടെയാണ് ഫോൺവിളിച്ചയാളെ പിടികൂടിയത്. കുളത്തൂർ സ്വദേശി നിതിനാണ് കസ്റ്റഡിയിലായത്. ഇയ്യാളെ പൊലീസ് ചോദ്യം ചെയ്തു വരുകയാണ്. നിതിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് സൂചന.
സന്ദേശത്തെ തുടർന്ന് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. സെക്രട്ടേറിയറ്റിന് അകത്തും പുറത്തും ഉച്ചക്ക് ഉള്ളിൽ ബോംബ് വെക്കുമെന്നായിരുന്നു സന്ദേശം. സന്ദേശം ഗൗരവതരമല്ലെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് നിതിനെ ചോദ്യം ചെയ്ത് വരികയാണ്. പൊഴിയൂർ പൊലിസ് ആണ് ചോദ്യം ചെയ്യുന്നത്. അതേസമയം, സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറിയേറ്റിന്റെ ചുറ്റളവിൽ നടത്തിവന്ന പരിശോധന പൂർത്തിയായി. എന്നാൽ സെക്രട്ടേറിയറ്റിന്റെ അകത്തെ പരിശോധന തുടരുകയാണ്. അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് വിവരം.
പൊലിസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലാണ് സന്ദേശമെത്തിയത്. രാവിലെ 11 മണിയോടെയാണ് പൊലീസ് സ്റ്റേഷനിൽ സന്ദേശമെത്തിയത്. സെക്രട്ടേറിയറ്റിന് അകത്തും പുറത്തും ഉച്ചക്ക് ഉള്ളിൽ ബോംബ് വെക്കുമെന്നാണ് സന്ദേശത്തിലുള്ളത്.




