കൊച്ചി: ഖത്തർ ലോകകപ്പ് റിപ്പോർട്ടിങ്ങിന്റെ സുന്ദരനിമിഷങ്ങൾ വിവരിക്കുന്ന 'മെസിക്കൊപ്പം മെസിയോളം' ബുക്കിന്റെ പ്രകാശനം ഫുട്‌ബോൾ ഇതിഹാസം ഐ.എം വിജയൻ കൊച്ചിയിൽ നിർവ്വഹിച്ചു.

മാധ്യമപ്രവർത്തകനും ഖത്തർ ലോകകപ്പ് നേരിട്ട് റിപ്പോർട്ട് ചെയ്യുകയും ചെയ്ത എം. നിഖിൽ കുമാറാണ് പുസ്തകം എഴുതിയിരിക്കുന്നത്. കൈപ്പട പബ്ലീഷിങ് ഗ്രൂപ്പാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

ഖത്തർ ലോകകപ്പ് വിശേഷങ്ങൾക്കൊപ്പം ഒരു മെസി ആരാധകന്റെ ഫുട്ബോൾ അനുഭവങ്ങളും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രയുടെ ആരംഭം മുതൽ മെസി വിജയക്കപ്പുയർത്തുന്ന സ്വപ്ന നിമിഷം വരെ വായനക്കാരെ പിടിച്ചിരുത്തുമെന്ന് ഐ.എം വിജയൻ പറഞ്ഞു.

ചടങ്ങിൽ കൈപ്പട ഗ്രൂപ്പ് മാനേജിങ് പാർട്‌ണേഴ്‌സ് ബിബിൻ വൈശാലി, സരുൺ പുൽപ്പള്ളി പങ്കെടുത്തു. books.kaippada.in വഴിയും 8606802486 എന്ന നമ്പരിലേക്ക് അഡ്രസ് അയച്ചും 'മെസിക്കൊപ്പം മെസിയോളം' വാങ്ങാം.