- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുളത്തിൽ കുളിക്കാനിറങ്ങിയ 13കാരൻ മുങ്ങിമരിച്ച നിലയിൽ; രക്ഷിക്കാൻ ശ്രമിച്ചിട്ടും നടന്നില്ല; സംഭവം ആലപ്പുഴയിൽ
ആലപ്പുഴ: കുളത്തിൽ കുളിക്കാനിറങ്ങിയ 13കാരൻ മുങ്ങിമരിച്ച നിലയിൽ. ആലപ്പുഴയിലാണ് സംഭവം നടന്നത്. തണ്ണീർമുക്കം സ്വദേശി വാലയിൽ രതീഷിന്റെയും സീമയുടെയും മകൻ ആര്യജിത് ആണ് മരിച്ചത്.
കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കുട്ടി മുങ്ങിത്താഴുകയായിരുന്നു. രാവിലെ സ്കൂൾ പോകുന്നതിനു മുൻപ് കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാൻ പോയപ്പോഴാണ് ദാരുണസംഭവം നടന്നത്. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
Next Story