കോട്ടയം: അദ്ധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ ഹെഡ്‌മാസ്റ്റർ അറസ്റ്റിൽ. കോട്ടയം സിഎൻഐ എൽ.പി. സ്‌കൂളിലെ പ്രധാനധ്യാപകൻ സാം ടി ജോണിനെയാണ് അറസ്റ്റ് ചെയ്തത്. രാവിലെ ഒമ്പത് മണിയോടെ കോട്ടയം വിജിലൻസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

സ്ഥിര നിയമനം തരപ്പെടുത്താം എന്ന് വാഗ്ദാനം ചെയ്ത് മറ്റൊരു സ്‌കൂളിലെ അദ്ധ്യാപികയുടെ കൈയിൽ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു സാം ടി ജോൺ അറസ്റ്റിലാകുന്നത്. എഇഒയ്ക്ക് നൽകണം എന്ന് പറഞ്ഞായിരുന്നു ഇയാൾ പണം ആവശ്യപ്പെട്ടത്.