- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈക്കൂലി വാങ്ങിയ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പിടിയിൽ; 2500 രൂപ വാങ്ങിയത് റവന്യു അദാലത്തിനിടെ
പാലക്കാട്: റവന്യു അദാലത്തിനിനിടെ കൈക്കൂലി വാങ്ങിയ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് മണ്ണാർക്കാട്ട് പിടിയിൽ. പാലക്കയം വില്ലേജ് ഓഫിസിലെ വി. സുരേഷ് കുമാറാണ് 2,500 രൂപയുമായി പിടിയിലായത്.
ലൊക്കേഷൻ സർട്ടിഫിക്കറ്റിന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. സുരേഷിന്റെ കാറിൽ വച്ചാണ് കൈക്കൂലി വാങ്ങിയത്.
മഞ്ചേരി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്.റവന്യു അദാലത്ത് നടന്ന ഹാളിന് മുന്നിൽ നിന്നാണ് വിജിലൻസ് പിടികൂടിയത്.
മറുനാടന് മലയാളി ബ്യൂറോ
Next Story