- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു; കന്നുകാലിയിൽ നിന്ന് പകർന്നതെന്ന് നിഗമനം
തിരുവനന്തപുരം: ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം വെമ്പായം വേറ്റിനാടാണ് രോഗബാധ സ്ഥിരീകരിച്ചത്. അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. രോഗം കന്നുകാലിയിൽ നിന്ന് പകർന്നതെന്നാണ് നിഗമനം. ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ബ്രൂസെല്ലയുടെ പ്രധാന ലക്ഷണങ്ങൾ പനി, തലവേദന, സന്ധി വേദന, പേശി വേദന,ക്ഷീണം എന്നിവയാണ്. രോഗം കുറച്ച് ആഴ്ചകൾക്കുള്ളിൽ തന്നെ ഭേദമാകും. ബ്രൂസെല്ലയുടെ മരണനിരക്ക് 2% ആണ്.
Next Story