- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബുള്ളറ്റില്‍ പാഞ്ഞുനടന്ന് ലഹരി വില്‍പ്പന; ബുള്ളറ്റ് ലേഡി നിഖില വീണ്ടും പിടിയില്‍; എക്‌സൈസ് പിടിച്ചെടുത്തത് നാല് ഗ്രാം മെത്താഫിറ്റമിന്‍
ബുള്ളറ്റ് ലേഡി നിഖില വീണ്ടും പിടിയില്‍
കണ്ണൂര്‍: ബുള്ളറ്റില്‍ സഞ്ചരിച്ച് മയക്കുമരുന്ന് വില്‍പന നടത്തുന്ന ബുള്ളറ്റ് ലേഡി വീണ്ടും അറസ്റ്റിലായി. നേരത്തെ കഞ്ചാവ് കേസില്‍ അറസ്റ്റിലായിട്ടുള്ള യുവതിയുടെ പക്കല്‍ നിന്ന് ഇക്കുറി നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്.
കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. മയക്കുമരുന്ന് വില്‍പ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്.
യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്‌സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടില്‍ നിന്ന് മെത്താഫിറ്റമിന്‍ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടില്‍ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.
ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസില്‍ അറസ്റ്റിലായത്. ബുള്ളറ്റില്‍ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വില്‍പനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്‌സൈസ് പറയുന്നത്.