- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പമ്പും മോട്ടോറുകളും മോഷ്ടിച്ച കേസിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ
പമ്പ: നിലക്കൽ ബേസ് ക്യാമ്പിനോട് ചേർന്നുള്ള മാലിന്യസംസ്‌കരണ പ്ലാന്റിന്റെ ഇൻസിനേറ്റർ പ്രവർത്തിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന എഫ് ഡി ഫാനിന്റെ 3 എച്ച് പി യുടെ 2 മോട്ടോറും ഡീസൽ പമ്പ് ചെയ്യുന്നതിനുള്ള ഒന്നര എച്ച് പി യുടെ പമ്പും മോഷ്ടിച്ച കേസിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ.
റാന്നി പെരുനാട് പമ്പാ ത്രിവേണി അട്ടത്തോട് പടിഞ്ഞാറേ കോളനി ഓലിക്കൽ വീട്ടിൽ രജീഷ്(18), കൊന്നമൂട്ടിൽ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന മഹേഷ് ( 24), കൊന്നമൂട്ടിൽ വീട്ടിൽ മനു ( 23) എന്നിവരാണ് പമ്പ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മാസം ആറിനാണ് പ്രതികൾ സാധനങ്ങൾ മോഷ്ടിച്ചു കടത്തിയത്. ദേവസ്വം ബോർഡ് അസിസ്റ്റന്റ് എൻജിനീയർ ആലപ്പുഴ നൂറനാട് ഇടക്കുന്നം അനു നിവാസിൽ ആർ. അനൂപിന്റെ പരാതിപ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. നിലക്കലെ പൊലീസിന്റെ സിസി ടീവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചും, ഇത്തരം കുറ്റകൃത്യങ്ങളിൽ മുമ്പ് ഉൾപ്പെട്ടിട്ടുള്ളവരെയും, അടുത്തിടെ ജയിലുകളിൽ നിന്നും മോചിതരായ മോഷ്ടാക്കളെപ്പറ്റിയും പമ്പ പൊലീസ് അന്വേഷണം നടത്തിയിരുന്നു. ജില്ലാ പൊലീസ് മേധാവി വി അജിത്തിന്റെ നിർദേശപ്രകാരം ഊർജ്ജിതമാക്കിയ അന്വേഷണത്തിലാണ് ഇപ്പോൾ പ്രതികൾ അറസ്റ്റിലായിരിക്കുന്നത്.