- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓടിളക്കി വീട്ടില്‍ പട്ടാപ്പകല്‍ ലൈവായി മോഷണം; ചെന്നുപെട്ടത് ഉടമയുടെ മുന്നില്‍; ഓടിച്ചിട്ടു പിടിച്ച് നാട്ടുകാര്‍; താമസമില്ലാത്ത വീട്ടില്‍ നിന്ന് വയറിങ് സാമഗ്രികള്‍ മോഷ്ടിച്ച പ്രതി അറസ്റ്റില്‍
താമസമില്ലാത്ത വീട്ടില്‍ നിന്ന് വയറിങ് സാമഗ്രികള്‍ മോഷ്ടിച്ച പ്രതി അറസ്റ്റില്‍
കോന്നി: ആള്‍താമസമില്ലാത്ത വീട്ടില്‍ ഓടിളക്കി കയറി പട്ടാപ്പകല്‍ ലൈവ് മോഷണം നടത്തുന്നതിടെ മോഷ്ടാവ് ഉടമയുടെ മുന്നില്‍ ചെന്ന് പെ്ട്ടു. കിട്ടിയ സാധനവും വാരി ഓടുന്നതിനിടെ നാട്ടുകാര്‍ പിടിച്ചു പോലീസിന് കൈമാറി. പത്തനാപുരം പാടം വെള്ളംതെറ്റി സുരേഷ് ഭവനം വീട്ടില്‍ സുമേഷി ( 42)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കോന്നി താഴം മണിയന്‍പാറ അട്ടച്ചാക്കല്‍ ആഞ്ഞിലി മൂട്ടില്‍ മേലേതില്‍ മിനി ജോര്‍ജ്ജിന്റെ കുടുംബ വീടായ ചരുവിലെത്ത് വീടിന്റെ ഓടിളക്കി ഉള്ളില്‍ കടന്ന് മോഷണം നടത്തിയ കേസിലെ പ്രതിയാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു മോഷണം. മിനി ജോര്‍ജിന്റെ അനുജത്തി ബിന്‍സിയുടെ പേരിലുള്ളതും, മിനി യുടെ മേല്‍നോട്ടത്തിലുള്ളതുമായ ആഞ്ഞിലികുന്നിലെ കുടുംബ വീടിന്റെ ഓടിളക്കി ഉള്ളിലിറങ്ങിയ ഇയാള്‍, മെയിന്‍ സ്വിച്ചം എല്ലാം മുറികളിലെയും വയറിങ് സ്വിച്ച് ബോര്‍ഡുകളിലെ കോപ്പര്‍ വയറുകളും മോഷ്ടിക്കുകയായിരുന്നു. 10000 രൂപയുടെ നഷ്ടം സംഭവിച്ചു.
മിനിയുടെയും ബിന്‍സിയുടെയും പേരിലുള്ള കുടുംബ ഓഹരിയില്‍പ്പെട്ട തും, ബിന്‍സിയുടെ ഉടമസ്ഥതയിലുമുള്ള കുടുംബവീട്ടില്‍ പതിവുപോലെ ഇന്നലെ രാവിലെ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം മിനി അറിയുന്നത്. മേല്‍ക്കൂരയുടെ ഓട് ഇളക്കിമാറ്റിയതും പുറത്തെ ഭിത്തിയില്‍ മുള കൊണ്ടുള്ള ഏണി ചാരി വെച്ചിരിക്കുന്നതും കണ്ടു. ഏണി താഴെ ഇട്ടശേഷം ഒച്ചയുണ്ടാക്കാതെ ശ്രദ്ധിച്ചപ്പോള്‍ അടുക്കളയോട് ചേര്‍ന്നുള്ള വാതില്‍ തുറന്നു ഒരാള്‍ ഇറങ്ങി ഓടുന്നതാണ് കണ്ടത്. ഇവര്‍ ബഹളമുണ്ടാക്കി കൊണ്ട് ഇയാള്‍ക്ക് പിന്നാലെ ഓടി. അടുത്ത പുരയിടത്തില്‍ തൊഴിലുറപ്പ് ജോലി ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളും അയല്‍വാസികളും ചേര്‍ന്ന് ഇയാളെ തടഞ്ഞു നിര്‍ത്തി പിടിക്കുകയായിരുന്നു.
ചോദ്യം ചെയ്തപ്പോള്‍ കുമ്പഴയില്‍ വാടകയ്ക്ക് താമസമാണെന്നും, പത്തനാപുരം പാടത്താണ് വീടെന്നും അറിയിച്ചു. നാട്ടുകാര്‍ സ്ഥലത്തെ മെമ്പറെയും പോലീസ് സ്റ്റേഷനിലും വിവരം അറിയിച്ചു. പിന്നീട് വീടിനുള്ളില്‍ പരിശോധിച്ചപ്പോഴാണ് വയറിങ് സാധനങ്ങള്‍ മോഷണം പോയതായി അറിയുന്നത്. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ജോലി ചെയ്യുന്ന അനുജത്തി ബിന്‍സി, വീടിന്റെ താക്കോല്‍ സഹോദരിയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. മിനിയുടെ മൊഴി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത കോന്നി പോലീസ് എസ് ഐ വിമല്‍ രംഗനാഥന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരികയാണ്. തുടര്‍ നടപടി സ്വീകരിച്ച പോലീസ്, പ്രതിയുടെ അറസ്റ്റ് 11 ന് രേഖപ്പെടുത്തി. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.