ഇരിക്കൂർ: കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ ഇരിക്കൂറിൽ നിയന്ത്രണം സ്വകാര്യ ബസ് മതിലിൽ ഇടിച്ച് വിദ്യാർത്ഥികൾ ഉൾപെടെ യാത്രക്കാരായ നിരവധി പേർക്ക് പരുക്കേറ്റു. ഇരിക്കൂർ ചേടിച്ചേരിയിലാണ് അപകടം. നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതിലിൽ ഇടിച്ച് നിരവധി പേർക്ക് പരിക്ക്. ഇരിക്കൂർ ചേടിച്ചേരി എ എൽ പി സ്‌കൂളിന് സമീപം ബുധനാഴ്‌ച്ചരാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത് 'ഇരിക്കൂറിൽ നിന്നും മയ്യിലേക്ക് വരികയായിരുന്ന ഷാർപ്പ് ബസ്സാണ് അപകടത്തിൽപ്പെട്ടത്.

നിയന്ത്രണം വിട്ട ബസ് ഇരിക്കൂർ ചേടിച്ചേരി എ എൽ പി സ്‌കൂളിന് സമീപത്തെ മതിലിൽ ഇടിക്കുക ആയിരുന്നു. ബസിന്റെ മുൻ ഭാഗം തകർന്നു. വിദ്യാർത്ഥികൾ അടക്കം ഇരുപതോളം പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മയ്യിൽ, ഇരിക്കൂർ, കണ്ണൂർ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി. മതിലിടിഞ്ഞ് വീണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഉണ്ടായിരുന്നവർക്കും പരിക്കേറ്റു.

ഇരിക്കൂർ പൊലിസും മട്ടന്നൂർ ഫയർഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. ബസ് അമിത വേഗതയിലാണോ സഞ്ചരിച്ചതെന്ന് പരിശോധിച്ചു വരികയാണെന്ന് പൊലിസ് അറിയിച്ചു.