മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ സ്വകാര്യ ബസ് മറിഞ്ഞ് 15 പേർക്ക് പരിക്ക്. വളാഞ്ചേരിയിൽ നിന്നും പടപ്പറമ്പിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. വളാഞ്ചേരി പെരിന്തൽമണ്ണ റോഡിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്.

നിയന്ത്രണം വിട്ട ബസ് സി എച്ച് ഹോസ്പിറ്റലിന് സമീപത്തുവെച്ച് മറിയുകയായിരുന്നു. പരിക്കേറ്റവരിൽ ഒരാളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർക്ക് നിസ്സാര പരിക്കുകളേയുള്ളൂ എന്നാണ് റിപ്പോർട്ട്.