- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓടുന്ന ബസിന് മുകളിൽ മരം ഒടിഞ്ഞു വീണു; ഡ്രൈവര്‍ക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവം പാലക്കാട്
പാലക്കാട്: നെന്മാറ-നെല്ലിയാമ്പതി സംസ്ഥാന പാതയിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് മുകളിലേക്ക് മരം വീണ് ഡ്രൈവർക്ക് പരിക്ക്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
നെന്മാറ-നെല്ലിയാമ്പതി പാതയിൽ സഞ്ചരിക്കുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന് മുകളിലേക്ക് ഉണങ്ങിയ മരം ഒടിഞ്ഞുവീഴുകയായിരുന്നു. അപകടത്തിൽ ബസിന്റെ മുൻവശത്തെ ചില്ല് പൂർണമായും തകർന്നു. ബസ് ഡ്രൈവറായ ഗിരീഷിന്റെ കൈകൾക്കാണ് പരിക്കേറ്റത്. ഉച്ചകഴിഞ്ഞാണ് അപകടം നടന്നത്.
സംഭവത്തെ തുടർന്ന് സമീപത്തുണ്ടായിരുന്നവർ ഉടൻതന്നെ രക്ഷാപ്രവർത്തനങ്ങൾക്കായി രംഗത്തിറങ്ങി. പരിക്കേറ്റ ഡ്രൈവറെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ പാതയിൽ പതിവായി മരങ്ങൾ വീഴുന്ന സംഭവങ്ങൾ ഉണ്ടാകാറുണ്ടെന്നും, ഇത് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്നുവെന്നും നാട്ടുകാർ പറയുന്നു.
Next Story