- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടകരയില്‍ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരിക്ക് ദാരുണാന്ത്യം; ഒരാള്‍ക്ക് ഗുരുതര പരിക്ക്; അപകടത്തില്‍പ്പെട്ടത് തമിഴ്‌നാട് സ്വദേശികള്‍
കോഴിക്കോട്: വടകരയില്‍ ബസ് ഇടിച്ച് സ്ത്രീ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാല്‍നട യാത്രക്കാരികളായ തമിഴ്‌നാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
വടകര ലിങ്ക് റോഡിലാണ് അപകടം നടന്നത്. രാവിലെ 7 മണിയോടെ ആയിരുന്നു അപകടം നടന്നത്. തണ്ണീര്‍പന്തലില്‍ നിന്നും വടകര പഴയ സ്റ്റാന്റിലേക്ക് വരികയായിരുന്ന പ്രാര്‍ത്ഥന ബസാണ് അപകടമുണ്ടാക്കിയത്. പരിക്കേറ്റ സ്ത്രീയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Next Story