- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസിലെ തിരക്കിനിടയിലൂടെ പെൺകുട്ടിയെ കടന്നുപിടിച്ചു; കണ്ടക്ടർ പിടിയിൽ
കൊല്ലം: സ്വകാര്യബസിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ കണ്ടക്ടർ പിടിയിൽ. പാരിപ്പള്ളി പൂതക്കുളം ആലിന്മൂട് വലിയവിള വീട്ടിൽ ഉണ്ണിക്കൃഷ്ണനാണ്(34) പാരിപ്പള്ളി പൊലീസിന്റെ പിടിയിലായത്.
പെൺകുട്ടി സഞ്ചരിച്ചിരുന്ന ബസ് പാരിപ്പള്ളി ജംഗ്ഷനിലെത്തിയപ്പോൾ തിരക്കിനിടയിലൂടെ ഇയാൾ പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. മാനസികമായി തളർന്ന പെൺകുട്ടിയെ വീട്ടുകാർ കൗൺസലിങ്ങിനു വിധേയമാക്കിയപ്പോഴാണ് ലൈംഗികാതിക്രമത്തെക്കുറിച്ച് അറിഞ്ഞത്. രക്ഷിതാക്കൾ പാരിപ്പള്ളി പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് പ്രതിയെ പിടികൂടിയത്.
Next Story



