തിരുവനന്തപുരം: തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും പരിസരങ്ങളിലും മൊബൈൽ ഫോണുകളും പേഴ്സുകളും മോഷ്ടിച്ചിരുന്ന രണ്ടുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കൊട്ടാരക്കര സ്വദേശി മധുരാജ് (66), കോട്ടയം നട്ടാശ്ശേരി സ്വദേശി ശിവ പ്രകാശ് (51) എന്നിവരാണ് പിടിയിലായത്.

ഇന്ന് വൈകുന്നേരം അഞ്ചര മണിയോടുകൂടിയാണ് ഇവരെ പിടികൂടിയത്. തമ്പാനൂർ കെഎസ്ആർടിസി നെയ്യാറ്റിൻകര-കളിയിക്കാവിള ബസ് സ്റ്റാൻഡിൽ ബസ്സിൽ കയറാൻ ശ്രമിച്ച യാത്രക്കാർക്കിടയിൽ തിരക്ക് സൃഷ്ടിച്ച് സ്മാർട്ട് ഫോണുകളും പേഴ്സുകളും മോഷ്ടിക്കുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്.