- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസ് സ്റ്റോപ്പിൽ നിറച്ച് മുറിവില്‍ നിന്നുണ്ടായ രക്തം; ചിലയിടത്ത് തളം കെട്ടികിടക്കുന്ന രീതിയിൽ മൂത്രവും; മദ്യപാനികളെ കൊണ്ട് പൊറുതിമുട്ടി പ്രദേശം
കോഴിക്കോട്: നന്മണ്ട കൂളിപ്പൊയിലിലെ 'തണൽ' ബസ് കാത്തിരിപ്പ് കേന്ദ്രം മദ്യപരുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമായി മാറിയിരിക്കുകയാണ്. ഇതുമൂലം നാട്ടുകാരും യാത്രക്കാരും കടുത്ത ദുരിതത്തിലാണ്. കഴിഞ്ഞ ദിവസം ഇവിടെ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാളുടെ തലയ്ക്ക് പരിക്കേറ്റിരുന്നു. സംഘർഷത്തിൽ ഒഴുക്കിയ രക്തം ഇപ്പോഴും ബസ് സ്റ്റോപ്പിൽ തളംകെട്ടി നിൽക്കുകയാണ്.
ബസ് സ്റ്റോപ്പ് പരിസരത്ത് ഇവർ മൂത്രമൊഴിക്കുന്നത് പതിവായതിനാൽ പ്രദേശം മുഴുവൻ ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണ്. ഇതുമൂലം സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ബസ് സ്റ്റോപ്പിനുള്ളിൽ കയറാൻ കഴിയാതെ വെയിലത്ത് നിൽക്കേണ്ടി വരുന്നു. മയക്കുമരുന്ന് സംഘങ്ങളുടെയും ശല്യം ഇവിടെ രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. ഇതിനെതിരെ ജില്ലാ കളക്ടർക്കും പോലീസിനും പരാതി നൽകാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.
Next Story




