- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം വൈകീട്ട് ആറിന്; മാധ്യമങ്ങളെ കാണുന്നത് ഏഴു മാസത്തിന് ശേഷം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും. വൈകീട്ട് ആറു മണിക്കാണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം. ഏഴു മാസത്തിന് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്.
കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനാണ് മുഖ്യമന്ത്രി ഏറ്റവുമൊടുവിൽ മാധ്യമങ്ങളെ കണ്ടത്. എഐ കാമറ അഴിമതി, മാസപ്പടി വിവാദം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തോൽവി എന്നിവയെല്ലാം കേരളത്തിൽ ചർച്ചയായപ്പോഴും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാൻ കൂട്ടാക്കിയിരുന്നില്ല. നിയമസഭയിൽ എഴുതി തയറാക്കിയ മറുപടികൾ മാത്രമായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇന്ന് മാധ്യമങ്ങളെ കാണുന്നത് നിപ വൈറസ് വിഷയത്തിലെ ഇടപെടലുമായി ബന്ധപ്പെട്ടാണെന്നാണ് സൂചന.
Next Story




