തിരുവനന്തപുരം: ഒഎൻവി കൾച്ചറൽ അക്കാഡമിഏർപ്പെടുത്തിയ2023ലെ സാഹിത്യ പുരസ്‌കാരം നോവലിസറ്റ് സി രാധാകൃഷ്ണന്. മൂന്ന്‌ലക്ഷം രൂപയും, ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം.

ഡോ ജോർജ് ഓണക്കൂർ അധ്യക്ഷനും, പ്രഭാവർമ്മ, റോസ് മേരി എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്‌നിസർഗസുന്ദരവും സുതാര്യവിശുദ്ധവുമായ കഥാഖ്യാന ശൈലിയിലൂടെ മലയാള സാഹിത്യ രംഗത്ത് മൗലികവും താരതമ്യമില്ലാത്ത സവിശേഷമായ സംഭാവനകളുമാണ് സി രാധാകൃഷ്ണൻ നൽകിയിട്ടുള്ളതെന്ന് അവാർഡ് നിർണയ സമിതി അഭിപ്രായപ്പെട്ടു.

പുരസ്‌കാര സമർപ്പണം 27ന് തിരുവനന്തപുരം സെനറ്റ് ഹാളിൽ നടക്കും. തുടർന്ന് ഒഎൻവി ഗാനസന്ധ്യയും അരങ്ങേറും.ഒഎൻവി യുവസാഹിത്യ പുരസ്‌കാരത്തിന് കവയിത്രിമാരായ നീതു സി സുബ്രഹ്മണ്യൻ, രാഖി ആർ ആചാരി എന്നിവരെ തെരഞ്ഞെടുത്തു.

കവി പ്രഭാവർമ്മ അധ്യക്ഷനും നോവലിസ്റ്റ് മഹാദേവൻതമ്പി, കവിയും പ്രഭാഷകയുമായ ഉദയകല എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്. ശിൽപം, പ്രശസ്തിപത്രം എന്നിവയ്ക്ക് പുറമെ അവാർഡ് തുകയായ 50000 രൂപ ഇരുവർക്കും തുല്യമായി വിഭജിച്ച് നൽകും.