കോഴിക്കോട്: തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ കാൽ വഴുതി വീണ സ്ഥാനാർത്ഥിക്ക് പരിക്ക്. കോഴിക്കോട് കോർപ്പറേഷൻ 32-ാം ഡിവിഷൻ എൻ.ഡി.എ സ്ഥാനാർത്ഥി സുബിജ പ്രമോദിനാണ് പരിക്കേറ്റത്. മേത്തോട്ട് താഴത്ത് തെരഞ്ഞെടുപ്പ് പര്യടനത്തിൻ്റെ ഭാഗമായി ഗൃഹ സമ്പർക്കത്തിനിടെ സുബിജ കാൽ വഴുതി വീഴുകയായിരുന്നു. തലയടിച്ച് വീണതിനെ തുടർന്ന് അബോധാവസ്ഥയിലായ സ്ഥാനാർത്ഥിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഥാനാർത്ഥിയുടെ പരിക്ക് ഗുരുതരമല്ല.