കോഴിക്കോട്: നഗരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരംവീണു. ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ചിന്താവളപ്പ് ഭാഗത്തെ മരമാണ് ഉച്ചയ്ക്ക് മൂന്നരയോടെ റോഡിലേക്ക് മറിഞ്ഞുവീണത്.

ബാങ്കിനു വേണ്ടി വാടകക്ക് ഓടുന്ന ഇന്നോവ കാറിനു മുകളിലേക്കാണ് മരം വീണത്. വാഹനത്തിന് സാരമായ കേടുപാടുകൾ പറ്റിയെങ്കിലും ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബീച്ച് ഫയർ സ്റ്റേഷനിൽ നിന്നെത്തിയ ഫയർ യുണിറ്റാണ് മരം മുറിച്ചുനീക്കിയത്. കുറേ നേരം നഗരത്തിൽ ഗതാഗത കുരുക്കിനും മരംവീഴ്ച കാരണമായി.