കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ നിര്‍ത്തിയിട്ട കാര്‍ കത്തിനശിച്ചു. ചൊവ്വാഴ്ച്ച രാത്രി എട്ടുമണിയോടെ താണ മൈജിക്കടുത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാറാണ് കത്തിനശിച്ചത്. കാറില്‍ നിന്നും പുക ഉയരുന്നതു കണ്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് കണ്ണൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം തീയണച്ചത്.

തീപിടിത്തത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം മുടങ്ങി. കാര്‍ യാത്രക്കാരന്‍ ഇറങ്ങിയതിനാല്‍ സംഭവത്തില്‍ ആളപായമില്ല. ഏകദേശം അരമണിക്കൂറിലേറെയെടുത്താണ് ഫയര്‍ ഫോഴ്‌സ് തീയണച്ചത്.