- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയന്ത്രണം വിട്ട കാർ താഴ്ച്ചയിലേക്ക് മറിഞ്ഞു; വീണ വഴിയിൽ താഴ്‌ച്ചയിലെ വീട് താങ്ങായി; കാർ വീടിന് മുകളിൽ തങ്ങി നിന്നതോടെ രക്ഷപ്പെട്ടത് പിഞ്ചുകുഞ്ഞടക്കമുള്ള കുടുംബം
പാലക്കാട്:സ്ഥിരം അപകടമേഖലയായ കൂറ്റനാട് കരിമ്പ ഇറക്കത്തിൽ വീണ കാറിനുള്ളിലെ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു.കൂറ്റനാട് പാലക്കപ്പീടികയിൽ നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് കാർ യാത്രികരായ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടത്.പടിഞ്ഞാറങ്ങാടി ഭാഗത്ത് നിന്നും കൂറ്റനാട് ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് താഴെയുള്ള വാർപ്പ് വീടിന്റെ മുകളിൽ പതിച്ചു നിന്നതോടെയാണ് വൻ അപകടം ഒഴിവായത്.
ശനിയാഴ്ച രാത്രി ഒൻപതരയോടെ ആയിരുന്നു പിഞ്ച് കുഞ്ഞ് ഉൾപ്പടെയുള്ള കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെടുന്നത്.കാർ വീണ താഴ്‌ച്ചയിലെ വഴിയിൽ വീടിന്റെ മുകളിൽ തങ്ങി നിന്നതിനാൽ കാർ കൂടുതൽ താഴേക്ക് പതിച്ചില്ല.ഇതോടെയാണ് പിഞ്ചുകുഞ്ഞ് ഉൾപ്പടെയുള്ള കുടുംബം തലനാരിഴക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
Next Story




