- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗതികേടിനൊടുവിൽ സ്വന്തം കാർ മോഷ്ടിച്ചു; പൊല്ലാപ്പായി പൊലീസ് കേസും; ചിറ്റൂരിൽ കാറുടമയും നാല് സുഹൃത്തുക്കളും അറസ്റ്റിൽ
ചിറ്റൂർ:സ്വന്തം കാർ മോഷ്ടിച്ചതിനെ തുടർന്ന ഉടമയും നാല് സുഹൃത്തുക്കളുമടക്കം അഞ്ചുപേർ പൊലീസ് പിടിയിലായി.പെരിന്തൽമണ്ണ സ്വദേശികളായ തൂത വാഴയങ്കാട് ചേരംപറ്റവീട്ടിൽ മുഹമ്മദ് സുനീർ (32), തൈക്കോട് വീട്ടിൽ മുഹമ്മദ് നിഷാം (22), ചെർപ്പുളശ്ശേരി സ്വദേശികളായ നെല്ലായ പൊന്നച്ചംതൊടി മുഹമ്മദ് അനസ് (30), നെല്ലായ പൊട്ടച്ചിറ ഉറണിപിലാക്കൽ ഷഹീർ അലി (24), ബാസിത്ത് (24) എന്നിവരാണ് അറസ്റ്റിലായത്.
കാർ സുഹൃത്തിന് വാടകയ്ക്ക് നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും തിരികെ കിട്ടാതായപ്പോൾ അന്വേഷിച്ച് കണ്ടെത്തിയ വാഹനവുമായിക്കടന്നതിനെ തുടർന്നാണ് ഉടമയും കാറുടമയും സംഘവും പൊലീസിന്റെ പിടിയിലായത്.വാഹനം വാടകയ്ക്ക് നൽകുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമാണ് സംഭവങ്ങൾക്ക് കാരണമെന്ന് പൊലീസ് പറയുന്നു. പെരിന്തൽമണ്ണ തൂതസ്വദേശിയായ മുഹമ്മദ് സുനീറിന്റെ വാഹനം ബന്ധുവായ നിഷാമിന്റെ സുഹൃത്തായ ബാസിതിന് വാടകയ്ക്ക് നൽകിയിരുന്നു.
എന്നാൽ ബാസിത്ത് ഒറ്റപ്പാലത്തുള്ള അസ്ഹറുദ്ദീന് കാർ മറിച്ച് വാടകയ്ക്ക് നൽകുകയായിരുന്നു.പണത്തിന്റെ ആവശ്യം വന്നപ്പോൾ അസ്ഹറുദ്ദീൻ ഇതുകൊടുവായൂർസ്വദേശിയായ നൗഷാദിന് ആറുമാസത്തേക്ക് 2,65,000 രൂപവാങ്ങി പണയപ്പെടുത്തി.ഇതിനിടെ വാഹനത്തെ സംബന്ധിച്ച് യാതൊരുവിവരവും ലഭിക്കാതിരുന്ന ഉടമ സുനീർ ജി.പി.എസ്. ലൊക്കേഷൻ പരിശോധിക്കുകയും വാഹനം തത്തമംഗലത്തുള്ളതായി അറിയുകയും ചെയ്തു.തുടർന്ന് വാഹനം തിരിച്ചെടുക്കാനായി സുഹൃത്തുക്കളുമായി എത്തുകയും തത്തമംഗലത്തെ് നിന്നും വാഹനം ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് എടുത്തുകൊണ്ടു പോവുകയുമായിരുന്നു.
അതേസമയം ഈ സമയത്ത് വാഹനം ഉപയോഗിച്ചിരുന്നത് നൗഷാദിന്റെ സുഹൃത്തായ ശ്രീനാഥായിരുന്നു.ഇയാൾ ചിറ്റൂർ പൊലീസിൽ നൽകിയ പരാതിയെത്തുടർന്ന് വാഹനം ചെർപ്പുളശ്ശേരിയിൽനിന്ന് പിടികൂടി.തുടർന്നാണ് വാഹന മോഷണത്തിന് ഉടമയായ മുഹമ്മദ് സുനീറിനും സുഹൃത്തുകൾക്കുമെതിരേ കേസെടുത്തത്.എന്നാൽ ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ വാഹനത്തിന്റെ ഉടമതന്നെയാണ് വാഹനം തട്ടിയെടുത്തതെന്ന് ബോധ്യപ്പെട്ടു.ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.




