കോഴിക്കോട്: ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരായ വധഭീഷണിയില്‍ ബിജെപി പ്രവര്‍ത്തകനെതിരെ കേസ്. കോഴിക്കോട് അഴിയൂര്‍ സ്വദേശി സജിത്തിനെതിരെയാണ് കേസെടുത്തത്. ചോമ്പാല പൊലീസാണ് കേസെടുത്തത്. ഫേസ്ബുക്കിലൂടെയാണ് ഇയാള്‍ ജോണ്‍ ബ്രിട്ടാസിനെതിരെ വധഭീഷണി മുഴക്കിയത്.

വഖഫ് ഭേദഗതി ബില്ലിന്‍ മേല്‍ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരെ സിപിഐഎം എം പി ജോണ്‍ ബ്രിട്ടാസ് ആഞ്ഞടിച്ചിരുന്നു. പിന്നാലെയാണ് വധഭീഷണി എത്തിയത്. വഖഫിനെ പറ്റി കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന് 'എബിസിഡി' അറിയില്ലെന്നായിരുന്നു ജോണ്‍ ബ്രിട്ടാസ് പറഞ്ഞത്. വഖഫ് ബോര്‍ഡില്‍ നിന്നും മുസ്ലീങ്ങളെ ഇല്ലാതാക്കാനാണ് ശ്രമമെന്നും ബ്രിട്ടാസ് പറഞ്ഞു.