- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതിക്ക് അശ്ലീല സന്ദേശം; കൊയിലാണ്ടി സ്വദേശിയും അഭിഭാഷകനുമായ നിധിന് എതിരെ കേസ്
യുവതിക്ക് അശ്ലീല സന്ദേശം; കൊയിലാണ്ടി സ്വദേശിയും അഭിഭാഷകനുമായ നിധിന് എതിരെ കേസ്
കൊച്ചി: യുവതിക്ക് അശ്ലീല സന്ദേശം അയച്ചതിനു കൊയിലാണ്ടി സ്വദേശിയും അഭിഭാഷകനുമായ നിധിന് എതിരെ കടവന്ത്ര പോലിസ് കേസെടുത്തു. മൊബൈലില്‍ അശ്ലീല സന്ദേശമയച്ചു എന്നും കോടതിയില്‍ എത്തിയപ്പോള്‍ മോശമായ ഭാഷയില്‍ സംസാരിച്ചു എന്നുമുള്ള പനമ്പിള്ളി നഗര്‍ സ്വദേശിയുടെ പരാതിയിലാണ് കേസ്. അഭിഭാഷകന് ബിജെപി പ്രവര്‍ത്തകനും ഭാരവാഹിയുമായിരുന്നു.
വഞ്ചന കേസില്‍ ജയിലില്‍ കഴിയുന്ന യുവതിയുടെ ഭര്‍ത്താവിന്റെ കേസില്‍ ഹാജരാകുന്നത് നിധിന് ആയിരുന്നു. കേസ് കൊയിലാണ്ടി പൊലീസിന് കൈമാറിയതായി കടവന്ത്ര പൊലീസ് അറിയിച്ചു.
വിവിധ കേസുകളില്‍ ഹാജരായതിന്റെ പ്രതിഫലം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കേസിലെത്തിയതെന്ന് പ്രതിഭാഗം പറഞ്ഞു.
Next Story