- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോട്ടട എസ്.എൻ കോളേജിലെ സംഘർഷം: തെരഞ്ഞെടുപ്പു വരണാധികാരികളായ അദ്ധ്യാപകരെ മുറിയിൽ പൂട്ടിയിട്ട സംഭവത്തിൽ എസ്.എഫ്.ഐ ജില്ലാ നേതാക്കൾക്കെതിരെ പൊലിസ് കേസെടുത്തു
കണ്ണൂർ: കണ്ണൂർ സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വരണാധികാരികളായ അദ്ധ്യാപകരെ മുറിയിൽ പൂട്ടിയിട്ട സംഭവത്തിൽ എസ്.എഫ്.ഐ ജില്ലാ നേതാക്കൾ ഉൾപ്പെടെ 20 പേർക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. റീട്ടേണിങ് ഓഫീസർ വീണ മതുമ്മലിന്റെ പരാതിയിൽ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി വൈഷ്ണവ് , ആദർശ് . അർജുൻ തുടങ്ങി 20 പേർക്കെതിരെയാണ് പൊലിസ് കേസെടുത്തത്.
കണ്ണൂർ സർവകലാശാല യുനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു തോട്ടട എസ്.എൻ കോളേജിൽ ഇന്നലെയാണ് വ്യാപകമായ അക്രമ സംഭവങ്ങൾ അരങ്ങേറിയത്. എസ്.എൻ കോളേജ് യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ സ്ഥാനാർത്ഥിയായ ജനറൽ സെക്രട്ടറിയുടെ പത്രിക തള്ളിയതിനെ തുടർന്നാണ് സംഘർഷാവസ്ഥ സൃഷ്ടിച്ചത്. പ്രകോപിതരായ എസ്.എഫ് ഐ പ്രവർത്തകർ നോമിനേഷൻ പത്രിക വലിച്ചു കീറുകയും വരണാധികാരികളായ അദ്ധ്യാപകരെ മുറിയിൽ പൂട്ടുകയും ചെയ്തു.
എസ് എൻ കോളേജിൽ നാമനിർദ്ദേശ പത്രികകൾ വലിച്ചുകീറിയ എസ്എഫ്‌ഐ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി ആവശ്യപ്പെട്ടു. സ്വന്തം നാമനിർദ്ദേശപത്രിക തള്ളിപ്പോയതിന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മറ്റ് വിദ്യാർത്ഥികളെ കൂടി ബലിയാടാക്കുകയാണ് എസ്എഫ്‌ഐ. കൊടിയിൽ എഴുതിവെച്ച സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും എന്താണെന്ന് അറിയില്ലെങ്കിൽ മനസിലാക്കുന്നത് നല്ലതായിരിക്കുമെന്ന് ശ്രീഹരി പറഞ്ഞു.
കേരളത്തിലെ കലാലയങ്ങളെ ഏകാധിപത്യ കോട്ടകളാക്കി മാറ്റുവാനാണ് എസ്എഫ്‌ഐ ശ്രമം. അതിന് കൂട്ട് നിൽക്കുകയാണ് അദ്ധ്യാപകരും. എസ്എൻ കോളേജിലെ തോൽവി മുന്നിൽ കണ്ട് തിരഞ്ഞെടുപ്പ് നിർത്തിവെക്കാനാണ് എസ്എഫ്‌ഐ ശ്രമിക്കുന്നത്. കോളേജ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഒത്താശ ചെയ്ത അദ്ധ്യാപകരുൾപ്പടെയുള്ളവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വികരിക്കണം. പുറത്തുനിന്നെത്തിയ എസ്എഫ്‌ഐ ഗുണ്ടാ സംഘങ്ങൾക്കെതിരെ പ്രിൻസിപ്പാൾ നിയമനടപടി എടുക്കണം.
ജനാധിപത്യത്തിന്റെ നഗ്‌നമായാ ലംഘനമാണ് എസ്എൻ കോളേജിൽ നടന്നിരിക്കുന്നത്. കോവിഡിനുശേഷം ഉണർന്ന ക്യാംപസുകളിലെ സമാധാനാന്തരീക്ഷം തകർത്ത് അരാജകത്വം സൃഷ്ട്ടിക്കാനാണ് എസ്എഫ്‌ഐ ശ്രമം. ഇതിനെതിരെ വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി അണിനിരന്ന് ചെറുത്ത്‌തോൽപ്പിക്കണമെന്ന് ശ്രീഹരി പറഞ്ഞു.




