തി​രു​വ​ന​ന്ത​പു​രം: ടൂ​ർ പാ​ക്കേ​ജി​ന്‍റെ പേ​രി​ൽ തട്ടിപ്പ് നടത്തിയ ട്രാ​വ​ൽ​സ് ഉ​ട​മ​ക​ൾ​ക്കെ​തി​രെ കേസെടുത്തു. 33ഓ​ളം പേ​രി​ൽ​നി​ന്ന്​ 18 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത സംഭവത്തിലാണ് കേസെടുത്തത്. തിരുവനന്തപുരം കരകുളം സ്വദേശിളാണ് തട്ടിപ്പിനിരയായത്. ഇവർ നൽകിയ പരാതിയിൽ മ്യൂ​സി​യം പൊ​ലീ​സ് കേ​സെ​ടു​ത്തു. ശാ​സ്ത​മം​ഗ​ല​ത്തെ കെ.​ടി.​ഇ ടൂ​ർ​സി​ന് എ​തി​രെ​യാ​ണ് ജാ​മ്യ​മി​ല്ല വ​കു​പ്പു​പ്ര​കാ​രം കേ​സ് രജിസ്റ്റർ ചെയ്തത്.

ഡ​ൽ​ഹി, ആ​ഗ്ര, ശ്രീ​ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേക്കുള്ള ടൂർ പാക്കേജുകൾ കാണിച്ചാണ് പരാതിക്കാരിൽ നിന്നും ട്രാവൽസ് ഉടമകൾ പണം കൈപ്പറ്റിയത്. ഒ​രാ​ൾ​ക്ക് 56,500 രൂ​പ​യാ​ണെ​ന്നും കാ​ണി​ച്ചാ​ണ് ട്രാ​വ​ൽ​സ് പ​ര​സ്യം ന​ൽ​കി​യി​രു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ര​കു​ളം സ്വ​ദേ​ശി പ്ര​ദീ​പ്കു​മാ​റും സു​ഹൃ​ത്തു​ക​ളാ​യ 33 പേ​രും ചേ​ർ​ന്ന് ട്രാ​വ​ൽ​സ് എം.​ഡി​യു​ടെ ഗൂ​ഗി​ൾ പേ ​അ​ക്കൗ​ണ്ട് ന​മ്പ​രി​ലേ​ക്ക്​ 18 ല​ക്ഷം രൂ​പ കൈ​മാ​റി​യിരുന്നു.

എന്നാൽ ര​ണ്ടു​മാ​സം ക​ഴി​ഞ്ഞി​ട്ടും വി​നോ​ദ​യാ​ത്ര​ക്ക് കൊ​ണ്ടു​പോ​കാൻ ഇവർ തയ്യാറായില്ല. പല തവണ പണം തിരികെ ആവശ്യപ്പെട്ടിട്ടും തി​രി​കെ​ന​ൽ​കാ​നും ത​യാ​റാ​യി​ല്ല. പ്ര​ദീ​പ്കു​മാ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ട്രാ​വ​ൽ​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്‌​ട​ർ ചാ​ർ​ലി വ​ർ​ഗീ​സ്, മാ​നേ​ജ​ർ അ​ശ്വ​തി എ​ന്നി​വ​രെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​ക്കി കേ​സ് എ​ടു​ത്ത​ത്.