- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തി; കോഴിക്കോട് വിജിലൻസ് എസ്പിക്കെതിരെ കേസെടുത്ത് മാനന്തവാടി പൊലീസ്
കൽപറ്റ:ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തിയ എസ്പിക്കെതിരെ പൊലീസ് കേസെടുത്തു.കോഴിക്കോട് വിജിലൻസ് എസ്പി പ്രിൻസ് എബ്രഹാമിനെതിരെ മാനന്തവാടി പൊലീസാണ് കേസെടുത്തിരിക്കുന്നത്.സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ടാണ് അസി.സർജനായ ഡോ.സിൽബിയെ എസ്പി ഭീഷണിപ്പെടുത്തിയത്.
നവംബർ 20ന് വയനാട് മെഡിക്കൽ കോളജിലായിരുന്നു കേസിനാസ്പദമായ സംഭവം.21ന് ഡോക്ടർ പരാതി നൽകിരുന്നെങ്കിലും രണ്ടാഴ്ച പൊലീസ് കേസെടുത്തിരുന്നില്ല.തുടർന്ന്, മാനന്തവാടി മജിസ്ട്രേറ്റ് കോടതി ഉത്തരവിനെ തുടർന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ നടപടി. അന്വേഷണ റിപോർട്ട് ഉടൻ ഹാജരാക്കാനും കോടതി പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ
Next Story