- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടി: അന്വേഷണം ഏറ്റെടുത്ത് സിബിഐ; പ്രതി പഞ്ചാബ് നാഷണൽ ബാങ്കിലെ മുൻ മാനേജർ
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ അന്വേഷണം ഏറ്റെടുത്ത് സിബിഐ. ഓഡിറ്റിംഗിലാണ് പണം നഷ്ടപ്പെട്ടതായി കോർപ്പറേഷൻ കണ്ടെത്തിയത്. തുടർന്ന് പൊലീസിലും ബാങ്കിലും പരാതി നൽകുകയായിരുന്നു.
പഞ്ചാബ് നാഷണൽ ബാങ്കിലെ മുൻ മാനേജർ എംപി. റിജിൽ കോർപ്പറേഷൻ അക്കൗണ്ടുകളിൽ നിന്ന് 13 കോടി രൂപയാണ് തട്ടിയെടുത്തത്.കേസിൽ സിബിഐ അന്വേഷണത്തിന് ജൂലായിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പഞ്ചാബ് നാഷണൽ ബാങ്കിൽ തിരിമറി നടത്തിയ കേസിലെ പ്രതിയായ ബാങ്കിലെ സീനിയർ മാനേജരായിരുന്ന എംപി. റിജിൽ കോർപ്പറേഷന്റെ അക്കൗണ്ടിലും തട്ടിപ്പ് നടത്തുകയായിരുന്നു. കോർപ്പറേഷന്റെ എട്ട് അക്കൗണ്ടിൽ നിന്നാണ് തട്ടിപ്പ് നടത്തിയത്.
Next Story



