തിരുവനന്തപുരം: ബാലരാമപുരത്ത് മെഡിക്കൽ സ്റ്റോറിലെത്തി മാല മോഷണം. മരുന്ന് വാങ്ങാൻ എന്ന വ്യാജേന എത്തി മെഡിക്കൽ സ്റ്റോർ ജീവനക്കാരിയുടെ മാലയാണ് കവർന്നത്.

മുടവൂർപ്പാറ താന്നിവിള ഉത്രാടം മെഡിക്കൽ ഷോപ്പിലാണ് മോഷണം നടന്നത്. ജീവനക്കാരി ഗോപിയുടെ ഒന്നരപ്പവന്റെ മാലയാണ് കവർന്നത്. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.