- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചക്കക്കൊമ്പൻ സുരക്ഷിതൻ; കാറിടിച്ചുണ്ടായ പരിക്കുകൾ സാരമാക്കാനില്ല; നിരീക്ഷിക്കാനായി പ്രത്യേക സംഘത്തെയും നിയോഗിച്ചു.
മുന്നാർ: കഴിഞ്ഞ ദിവസം കാറിടിച്ച് പരിക്കേറ്റ കാട്ടാന ചക്കക്കൊമ്പൻ ആണെന്ന് ഉറപ്പിച്ചു. അപകടം പറ്റിയ ചക്കക്കൊമ്പന് നിസ്സാര പരിക്കുകൾ മാത്രമേ ഉള്ളൂ എന്ന് വനം വകുപ്പ് അറിയിച്ചു. എന്നാൽ കാറിടിച്ച് എറ്റ പരിക്ക് സാരമുള്ളതല്ലെന്നും ആന നടക്കുകയും ഭക്ഷണവും വെള്ളവും കഴിക്കുന്നുണ്ടെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു. ചക്കക്കൊമ്പനെ വനംവകുപ്പ് വെറ്ററിനറി ഡോക്ടറും ദേവികുളം റേഞ്ച് ഓഫീസറും നേരിട്ട് നിരീക്ഷിച്ച് വിലയിരുത്തി.
കഴിഞ്ഞ ദിവസം രാത്രിയിലായിലാണ് നാൽവർ സംഘം സഞ്ചരിച്ചിരുന്ന കാർ ആനയെ ഇടിച്ചത്. എന്നാൽ ആനയെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. അപകടത്തിൽ കാറിന് കേടുപാട് സംഭവിച്ചിരുന്നു. അപകടത്തിൽ കാർ യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. കൊച്ചി ധനുഷ്‌കോടി ദേശീയപാതയിലാണ് സംഭവം. ഒരാഴ്ചത്തേക്ക് ചക്കക്കൊമ്പനെ നിരീക്ഷിക്കാനായി പ്രത്യേക സംഘത്തെയും നിയോഗിച്ചു.
Next Story




