കണ്ണൂർ: കണ്ണൂർ കോർപറേഷന് സമീപമുള്ള ചാലാട് മണലിൽ സി.പി. എം പ്രവർത്തകനായ യുവാവിനെ വഴിയിൽ തടഞ്ഞു നിർത്തി കത്യവാൾ കൊണ്ടു വെട്ടിപരുക്കേൽപ്പിക്കുകയും വീടാക്രമിക്കുകയും തടയാൻ ചെന്ന അമ്മയെ കൈയേവം ചെയ്യുകയും ചെയ്ത നാലുപേരെ കണ്ണൂർ ടൗൺ പൊലിസ് പിടികൂടി. മൂന്നാം ഓണം നാളിലാണ് മദ്യപിച്ചു കാറിലെത്തിയ നാലംഗ സംഘം മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

ഏഴു വർഷം മുൻപുണ്ടായ കുടുംബവഴക്കിന്റെ വൈരാഗ്യത്താലാണ് അക്രമം നടത്തിയതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. വീടാക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന രഹസ്യവിവരം ലഭിച്ചതനുസരിച്ചു അവിടെ നിന്നും രക്ഷപ്പെടാനായി വഴിയിലിറങ്ങിയ കാറിലെത്തിയ സംഘം തടഞ്ഞു നിർത്തി വെട്ടി പരുക്കേൽപിക്കുകയും വീട്ടിൽ അതിക്രമിച്ചു കയറിയപ്പോൾ തടയാൻ ചെന്ന അമ്മയെ കൈയേറ്റം ചെയ്യുകയുമായിരുന്നു. ബുധനാഴ്‌ച്ച സന്ധ്യയ്ക്ക് ചാലാട് മണലിൽ അക്രമം നടത്തിയ നാലുപേരെയും കണ്ണുർ ടൗൺ നിമിഷങ്ങൾക്കുള്ളിൽ അറസ്റ്റു ചെയ്തു.

മുഴപ്പിലങ്ങാട് തെക്കെ കുന്നുമ്പ്രം സ്വദേശി ലക്ഷ്മിനിവാസൻ വി. സൽനേഷ് (23) ഇയാളുടെ ബന്ധുക്കളായ ശ്രുതിലയ നിവാസിൽ എ.കെ രാജേന്ദ്രൻ (50) ശ്രീകുമാർ (63) തലക്കുളത്ത് ഹൗസിൽ രാധാകൃഷ്ണൻ (53) എന്നിവരെയാണ് സിഐ. ബിനുമോഹന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. മണലിലെ എൻ.സി. ആർ എന്നു വിളിക്കുന്ന ജാനകി നിവാസിൽ നിഖിലിനാ (33) ണ് വെട്ടേറ്റത്. ബുധനാഴ്‌ച്ച സന്ധ്യയ്ക്ക് ഏഴു മണിയോടെ നിഖിൽ വീട്ടിൽ നിന്നും പുറത്തിറങ്ങിയ നേരം നാലുപേർ ചേർന്ന് കെ എൽ13 എ.വി 9487 നമ്പർ കാറ്റിലെത്തി വഴിയിൽ തടഞ്ഞു നിർത്തുകയും വെട്ടി പരുക്കേൽപിക്കുകയുമായിരുന്നു. കത്തിവാൾ കൊണ്ടുള്ള വെട്ടേറ്റ നിഖിൽ ഓടി രക്ഷപ്പെട്ടു.

ആക്രമി സംഘം മദ്യ ലഹരിയിൽ നിഖിലിന്റെ വീടാണെന്ന ധാരണ മറ്റൊരു വീട്ടിലെത്തി അവിടെയുണ്ടായിരുന്ന ബൈക്ക് അടിച്ചു തകർത്തു. പിന്നീട് വീടു മാറിപ്പോയെന്നു മനസിലായതിനെ തുടർന്ന് നിഖിലിന്റെ വീട്ടിൽ അതിക്രമിച്ചു കയറി അക്രമം തുടർന്നു. തടയാൻ ശ്രമിച്ചപ്പോൾ നിഖിലിന്റെ അമ്മയെയും മർദ്ദിച്ചുവെന്ന് പരാതി യുണ്ട്. നീ ഞങ്ങളുടെ കുടുംബം നശിപ്പിക്കുമല്ലെടാ യെന്ന് പറഞ്ഞായിരുന്നു അക്രമം . 2016 ൽ നിഖിലും സൽനേഷിന്റെ കുടുംബവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായിരുന്നു.

നിരവധി കേസുകളിൽ പ്രതിയാണ് സി.പി. എം പ്രവർത്തകനായ നിഖിൽ മദ്യലഹരിയിൽ അക്രമം നടത്തി മടങ്ങിയ സംഘം വീണ്ടും നിഖിലിനെ തേടി വരവെയാണ് പ്രതികൾ പൊലിസ് പിടിയിലായത്. പ്രതികൾ സഞ്ചരിച്ച കാറും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്തതിനു ശേഷം കണ്ണൂർ കോടതിയിൽ ഹാജരാക്കി അക്രമത്തിന് കാരണം സൽനേഷുമായുള്ള കുടുംബവഴക്കാണെന്നും രാഷ്ട്രീയമില്ലെന്നും കണ്ണൂർ ടൗൺ പൊലിസ് അറിയിച്ചു.