കോട്ടയം: മകനെന്ന നിലയിൽ പിതാവിന് ആവശ്യമായ എല്ലാ ചികിത്സയും നൽകിയെന്ന് ഉമ്മൻ ചാണ്ടിയുടെ മകനും പുതിപ്പള്ളിയിലെ ഇടത് സ്ഥാനാർത്ഥിയുമായ ചാണ്ടി ഉമ്മൻ പറഞ്ഞു.

മനഃസാക്ഷിയുടെ കോടതിയിൽ താൻ പരിശുദ്ധനാണെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദവുമായി ബന്ധപ്പെട്ട ഓഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. ഉമ്മൻ ചാണ്ടിക്കും കുടുംബത്തിനുമെതിരായ ആക്ഷേപം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അക്കാര്യം പുതിപ്പള്ളിയിലെ ജനങ്ങൾക്കറിയാം.

ഇന്നും വേട്ടയാടലും തുടരുകയാണ്. എന്നാൽ തങ്ങൾക്കെതിരായ സൈബർ ആക്രമണമൊന്നും ഏൽക്കില്ലെന്നും ചാണ്ടി കൂട്ടിച്ചേർത്തു. യുഡിഎഫ് ആരെയും അധിക്ഷേപിച്ചിട്ടില്ല. ജെയ്കിനോ കുടുംബത്തിനോ എതെങ്കിലും തരത്തിൽ വേദനയുണ്ടായെങ്കിൽ താൻ ക്ഷമ ചോദിക്കുന്നെന്നും ചാണ്ടി പറഞ്ഞു.