കോട്ടയം: പുതുപ്പള്ളി തെരഞ്ഞെടുപ്പ് തീയതി മാറ്റണമോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കട്ടെ എന്ന് ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദത്തോട് പ്രതികരിക്കാനില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. താൻ ഉമ്മൻ ചാണ്ടിയെ അനുകരിക്കുന്ന വിമർശനത്തിൽ മറുപടി പറയാനില്ല. സോളാർ കേസ് പ്രചാരണത്തിൽ ഉയർന്നു വരുമോയെന്ന് പേടിയില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.