നാഗർകോവിൽ: പുതുപ്പള്ളിയുടെ നിയുക്ത എംഎ‍ൽഎ ചാണ്ടി ഉമ്മൻ ഞായറാഴ്ച വൈകുന്നേരം സ്വകാര്യ സന്ദർശനത്തിനായി കന്യാകുമാരിയിലെത്തി. കന്യാകുമാരി വിവേകാനന്ദപ്പാറ സന്ദർശിച്ച അദ്ദേഹം വൈകുന്നേരം ദേവീക്ഷേത്രത്തിലും ശുചീന്ദ്രത്തും ദർശനം നടത്തിയ ശേഷമാണ് മടങ്ങിയത്.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിലായിരുന്നു ചാണ്ടി ഉമ്മന്റെ വിജയം. എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക് സി. തോമസിനേക്കാൾ 37,719 വോട്ടുകൾ കൂടുതൽ നേടിയായിരുന്നു ജയം.