ചാവക്കാട്: ദേശീയ പാതയിൽ മീൻ കയറ്റിയ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. വാടനപള്ളി തൃത്തല്ലൂർ ഗവ. ആശുപത്രിക്ക് സമീപം ആന്തുപറമ്പിൽ ഗംഗാധരന്റെ മകൻ ലിഗിലാണ് (34) മരിച്ചത്. ഞായറാഴ്‌ച്ച 9.30 ഓടെ തിരുവത്ര പുതിയറക്കു സമീപമാണ് അപകടം.

ലിഗിൽ എടക്കഴിയൂരിലെ ഭാര്യ വീട്ടിലേക്ക് പോകുകയായിരുന്നു. പൊന്നാനി ഭാഗത്ത് നിന്ന് ചാവക്കാട് ഭാഗത്തേക്ക് വരുകയായിരുന്നു ലോറി.

പരിക്കറ്റ യുവാവിനെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ഹയാത്ത് ആശുപത്രിയിലെത്തിക്കുന്നതിനിടയിലാണ് മരണം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു.