- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷെയർ മാർക്കറ്റുകളിൽ രജിസ്റ്റർ ചെയ്യാനെന്ന പേരിൽ ഒരു കോടിയോളം രൂപ പിരിച്ചെടുത്തു; രണ്ട് വർഷമായി തുകയോ പലിശയോ കിട്ടിയില്ലെന്നും പരാതി; സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ പൊലീസുകാരൻ ഒളിവിൽ; അന്വേഷണം
തിരുവനന്തപുരം: ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കാനെന്ന പേരിൽ സുഹൃത്തുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ പ്രതിയായ പൊലീസുകാരൻ ഒളിവിൽ. ഒറ്റപ്പാലം സ്റ്റേഷനിലെ രവി ശങ്കറിനെതിരെയാണ് പരാതി. പാങ്ങോട്, നെടുമങ്ങാട് സ്റ്റേഷനുകളിലാണ് പൊലീസുകാരനെതിരെ പരാതി ലഭിച്ചിരിക്കുന്നത്.
സുഹൃത്തുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും പണം തട്ടിയെന്നാണ് പരാതിയിൽ പറയുന്നത്. പണം വാങ്ങിയ ആദ്യ നാളുകളിൽ ലാഭവിഹിതം തന്നിരുന്നു. എന്നാൽ രണ്ടു വർഷമായി പണമോ പലിശയോ ലഭിക്കുന്നില്ലെന്നാണ് പരാതി.
പൊലീസുകാരൻ സാമ്പത്തിക തട്ടിപ്പുനടത്തിയെന്നും വഞ്ചന കാണിച്ചുവെന്നാണ് പരാതി. മെഡിക്കൽ അവധിയിൽ പോയ ശേഷം ഇയാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ നിന്ന് ലഭിക്കുന്ന വിവരം
Next Story




