- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോളാർ കേസ് ഉമ്മൻ ചാണ്ടി സർക്കാരിനെ അസ്ഥിരപ്പെടുത്താൻ സിപിഎം നടത്തിയ കളി; ഉമ്മൻ ചാണ്ടി കൊടുത്ത മൂന്ന് അപകീർത്തി കേസുകൾ നിലനിൽക്കുന്നു; ഏത് കേസുമായി മുന്നോട്ട് പോകണമെന്ന് നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ചെന്നിത്തല
കൊച്ചി: സോളാർ ഗൂഢാലോചനയിൽ സിബിഐ അന്വേഷണം സംബന്ധിച്ച നിലപാട് പ്രതിപക്ഷ നേതാവ് പറഞ്ഞുകഴിഞ്ഞെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ വിശദീകരണം. അതിനപ്പുറം തനിക്ക് ഒന്നും പറയാനില്ലെന്നും ചെന്നിത്തല പ്രതികരിച്ചു. ഉമ്മൻ ചാണ്ടി സർക്കാരിനെ അസ്ഥിരപ്പെടുത്താൻ സിപിഎം നടത്തിയ കളിയാണ് സോളാർ കേസെന്നും ചെന്നിത്തല പറഞ്ഞു. ഇത് സംബന്ധിച്ച വസ്തുതകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ഗൂഢാലോചനയിൽ മുഖ്യമന്ത്രിക്ക് മുഖ്യമായ പങ്കുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇത് ജനങ്ങൾക്ക് ബോധ്യമായിട്ടുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ഉമ്മൻ ചാണ്ടി കൊടുത്ത മൂന്ന് അപകീർത്തി കേസുകൾ നിലനിൽക്കുന്നുണ്ട്. ഇതിൽ ഏത് കേസുമായി മുന്നോട്ട് പോകണമെന്ന് നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. പാർട്ടിയിൽ ഒരു അഭിപ്രായ വ്യത്യാസവുമില്ല. കോൺഗ്രസിനെയും യുഡിഎഫിനെയും ദുർബലപ്പെടുത്താമെന്ന് ആരും കരുതേണ്ട. തങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു.



