- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കട തുറന്നതും വേദനിപ്പിക്കുന്ന കാഴ്ച; മുന്നോറോളം കോഴികളെ കടിച്ചു കൊന്ന നിലയിൽ; വനംവകുപ്പ് അടക്കം സ്ഥലത്തെത്തി പരിശോധന നടത്തി; സംഭവം തൃത്താലയിൽ
പാലക്കാട്: കോഴിക്കടയിലെ മുന്നോറോളം വരുന്ന കോഴികളെ ചത്ത നിലയിൽ കണ്ടെത്തി. തൃത്താല പട്ടിത്തറയിലാണ് ദാരുണ സംഭവം നടന്നത്. പട്ടിത്തറ പമ്പ് ഹൗസിന് സമീപത്തെ അക്ബർ കൂടല്ലൂരിന്റെ ഉടമസ്ഥതയിലുള്ള സി എം ചിക്കൻ സ്റ്റാളിനകത്തെ കോഴികളെയാണ് കടിച്ചു കൊന്നിട്ട നിലയിൽ കണ്ടെത്തിയത്.
കോഴികളെല്ലാം കടിച്ച് കൊന്ന നിലയിലാണ്. തൃത്താല പൊലീസും വനംവകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി. ഏതെങ്കിലും അജ്ഞാത ജീവിയുടെ അക്രമിച്ചതായിരിക്കാമെന്നും സംശയം ഉണ്ട്.
Next Story