പാലക്കാട്: ദേഹത്ത് സൈക്കിൾ തട്ടിയെന്നാരോപിച്ച് ഭിന്നശേഷിക്കാരന് നേരെ അയൽവാസിയുടെ അതിക്രമം.ഭിന്നശേഷിക്കാരനായ 14കാരനെ അയൽവാസി ക്രൂരമായാണ് മർദിച്ചത്.ഇയാളുടെ ആക്രമത്തിനിരയായ കുട്ടിയുടെ തലക്കും ചെവിക്കും ഗുരുതരമായ പരിക്കാണ് സംഭവിച്ചിരിക്കുന്നത്.സംഭവത്തിൽ കുട്ടിയുടെ അയൽവാസി അലിയെ തൃത്താല പൊലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച രാവിലെ എട്ടോടെയാണ് സംഭവം.സൈക്കിളിൽ വീട്ടിലേക്ക് വരുന്നതിനിടെ മറ്റൊരു വാഹനത്തിന് വശം കൊടുക്കുന്നതിനിടെ അലിയുടെ ദേഹത്ത് ഇടിക്കുകയായിരുന്നു.തുടർന്ന് നിലത്ത് വീണ ഇയാൾ കുട്ടിയെ മർദിക്കുകയായിരുന്നു.