- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സയൻസ് സിറ്റി ഉദ്ഘാടനം ജൂലൈ 3ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും; സംഘാടക സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി
കുറവിലങ്ങാട്: കേരള സയൻസ് സിറ്റിയുടെ ഒന്നാം ഘട്ടം, സയൻസ് പാർക്കിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ജൂലൈ 3 ന് നിർവഹിക്കും. മെയ് 29 ന് ഉദ്ഘാടനം നിശ്ചയിച്ചിരുന്നെങ്കിലും, മോശം കാലാവസ്ഥയെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. സയൻസ് പാർക്കിൻ്റെ ഉദ്ഘാടനത്താടനുബന്ധിച്ച് സംഘാടക സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റും, സംഘാടക സമിതി ചെയർമാനുമായ രാജു ജോൺ ചിറ്റേത്ത് അദ്ധ്യക്ഷത വഹിച്ചു.
രക്ഷാധികാരി ജോസ് കെ മാണി എം പി യോഗം ഉദ്ഘാടനം ചെയ്തു, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജോൺസൺ കൊട്ടുകാപ്പള്ളി, ജില്ലാ പഞ്ചായത്ത് വൈസ്. പ്രസിഡൻ്റ് ജോസ് പുത്തൻകാല , ജില്ലാ പഞ്ചായത്തംഗങ്ങളായ നിർമ്മല ജിമ്മി, പി എം മാത്യു, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡോ. സിന്ധുമോൾ ജേക്കബ്, വിവിധ പഞ്ചായത്തുകളുടെ പ്രസിഡൻ്റുമാരായ സജേഷ്ശശി, കെ എം തങ്കച്ചൻ, ബെൽജി ഇമ്മാനുവൽ, മത്തായി മാത്യു, അംബിക സുകുമാരൻ, മിനി മത്തായി, മാഞ്ഞൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിജു കൊണ്ടൂക്കാല, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കൊച്ചുറാണി സെബാസ്റ്യൻ, ജോൺസൺ പുളിക്കീൽ, പി.സി കുര്യൻ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തംഗം പി.വി.സുനിൽ, സയൻസ് ടെക്നോളജി ഡയറക്ടർ സുന്ദർലാൽ ബോർഡ് ചെയർമാൻമാരായ സ്റ്റീഫൻ ജോർജ് , സണ്ണി തെക്കേടം, തോമസ് റ്റി കീപ്പുറം വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥരായ ബിലാൽ കെ റാം, വിവിധ പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ പ്രസംഗിച്ചു.