കണ്ണൂർ:കഴിഞ്ഞദിവസം കണ്ണൂരിൽ മാത്രം പുറത്തുവന്നത് 15 ൽ താഴെയുള്ള കുട്ടികളെ പീഡനത്തിനിരയാക്കിയ മൂന്ന് വ്യത്യസ്ത സംഭവങ്ങളാണ്. കണ്ണൂർ സിറ്റിയിൽ 15 വയസ്സുള്ള ആൺകുട്ടിയും കൂത്തുപറമ്പിലും നാറാത്തുമായി 14-ഉം 13-ഉം വയസ്സുള്ള പെൺകുട്ടികളുമാണ് ലൈംഗികാതിക്രമത്തിന് ഇരയായി.ഇവയെല്ലാം തന്നെ പുറത്തറിയുന്നതാകട്ടെ മാസങ്ങൾക്ക് ശേഷവും. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ആൺകുട്ടിയെ കഞ്ചാവ് നൽകി മയക്കിയാണ് പീഡിപ്പിച്ചത്.സംഭവത്തിൽ കടലായി ആയിക്കര കോട്ടേജിലെ ടി.ഷെരീഫിനെ (45) പൊലീസ് അറസ്റ്റുചെയ്തു.പ്രതിക്കെതിരെ പോക്‌സോ വകുപ്പുപ്രകാരം കേസെടുത്തു.

കുട്ടിയുടെ അയൽവാസി വഴി പരിചയപ്പെട്ട് പ്രതി കുട്ടിയെ വിദ്യാർത്ഥിയെ ആയിക്കരയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്.അയൽവാസിയും കൂട്ടുപ്രതിയുമായ റഷാദിനാ(34)യി തിരച്ചിൽ നടത്തുകയാണ്.നാറാത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനാണ് പോക്‌സോ കേസിൽ അറസ്റ്റിലായത്. മയ്യിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ 40-കാരനാണ് പ്രതിഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 15-കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച തൃശ്ശൂർ സ്വദേശിയായ കണ്ണൻ എന്ന യുവാവിനെതിരെയാണ് കൂത്തുപറമ്പ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കഞ്ചാവ് നൽകി മയക്കിയ ശേഷമാണ് 15 കാരനെ 45 കാരൻ പീഡനത്തിനിരയാക്കിയത്.വിദ്യാർത്ഥിയെ ആയിക്കരയിലെ മത്സ്യബന്ധന സാമഗ്രികൾ സൂക്ഷിക്കുന്ന ആളൊഴിഞ്ഞ കെട്ടിടത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്.ദിവസങ്ങൾക്ക് ശേഷം കുട്ടിയിൽ പെരുമാറ്റ വ്യത്യാസം ശ്രദ്ധയിൽപ്പെട്ട അമ്മാവൻ കാര്യം അന്വേഷിച്ചപ്പോഴാണ് കാര്യങ്ങളറിഞ്ഞത്.പ്രതികൾ കുട്ടിയെ ഫോണിൽ വിളിച്ചതായി മനസ്സിലാക്കി. കുട്ടിയെക്കൊണ്ട് വീണ്ടും ഷെരീഫിന്റെ ഫോണിലേക്ക് വിളിപ്പിച്ചു.ആയിക്കരയിലേക്ക് എത്താൻ പ്രതി ആവശ്യപ്പെട്ടു.വിവരം പൊലീസിനെ ധരിപ്പിച്ച് അമ്മാവനും കൂട്ടരും സ്ഥലത്തെത്തി.തുടർന്ന് അവിടെയെത്തിയ പൊലീസ് കെട്ടിടത്തിന്റെ വാതിൽ പൊളിച്ച് അകത്തുകടന്ന് പ്രതിയെ പിടികൂടുകയായിരുന്നു.കുട്ടിയെ മുൻപും പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.സ്‌കൂളിൽനിന്ന് കണ്ണൂർ സിറ്റി വഴിയാണ് കുട്ടി വീട്ടിലേക്ക് പോയിരുന്നത്.സെപ്റ്റംബറിൽ ഇവിടെവച്ചാണ് പ്രതികൾ കുട്ടിയെ പരിചയപ്പെട്ടത്.പിന്നീട് കുട്ടിയെ പ്രലോഭിപ്പിച്ച് കഞ്ചാവ് ബീഡി വലിപ്പിച്ച് പീഡിപ്പിച്ചു.കുട്ടി വഴി മറ്റ് കുട്ടികളിലേക്ക് ലഹരി വിതരണം നടത്തിയോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.


13 കാരിയെ പീഡനത്തിനിരയാക്കിയത് രണ്ടാനച്ഛൻ

നാറാത്ത് 13 കാരിയെ പീഡനത്തിരയാക്കിയത് രണ്ടാനച്ഛനായിരുന്നു.സംഭവത്തിൽ മയ്യിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ 40-കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.സ്‌കൂളിൽ നടന്ന കൗൺസലിങ്ങിനിടെയാണ് തുടർച്ചയായി രണ്ട് ദിവസങ്ങളിൽ രണ്ടാനച്ഛൻ തന്നെ പീഡിപ്പിച്ച വിവരം 13-കാരി അറിയിച്ചത്.തുടർന്ന് ചൈൽഡ്ലൈനിലും പൊലീസിലും സ്‌കൂൾ അധികൃതർ വിവരമറിയിച്ചതോടെയാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്.

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട 15 കാരിയെ പീഡിപ്പിച്ചത് തൃശ്ശൂർ സ്വദേശിയായ യുവാവായിരുന്നു.ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 15-കാരിയെയാണ് തൃശ്ശൂർ സ്വദേശിയായ കണ്ണൻ എന്ന യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചത്.ഇയാൾക്കെതിരെ കൂത്തുപറമ്പ് പൊലീസ് പോക്‌സോ വകുപ്പുപ്രകാരം കേസെടുത്തു.

കഴിഞ്ഞ എട്ടിന് ഉച്ചയ്ക്കാണ് കണ്ണൻ പെൺകുട്ടിയെ പീഡിപ്പിക്കാൻശ്രമിച്ചത്.പരിചയത്തിന്റെ പുറത്ത് പെൺകുട്ടിയെ കാണാൻ യുവാവ് കൂത്തുപറമ്പിലെത്തിയിരുന്നു.തുടർന്ന് സ്‌കൂളിലേക്ക് പോകുന്ന വഴിയിലെ ആളൊഴിഞ്ഞ പറമ്പിലേക്ക് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.ഒരുവർഷം മുൻപാണ് യുവാവ് പെൺകുട്ടിയുമായി പരിചയപ്പെട്ടത്.പെൺകുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതിനെത്തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി.കേസിൽ അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.